Breaking News
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ |
ഗ്രീസിന്റെ രണ്ട് എണ്ണ ടാങ്കറുകൾ ഇറാൻ പിടിച്ചെടുത്തു,വിട്ടയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഏഥൻസിന്റെ മുന്നറിയിപ്പ്

May 28, 2022

May 28, 2022

ഏഥൻസ്: ഇറാന്റെ അർദ്ധസൈനിക റെവല്യൂഷണറി ഗാർഡ് വെള്ളിയാഴ്ച നടത്തിയ ഹെലികോപ്റ്റർ റെയ്‌ഡിൽ ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എണ്ണടാങ്കറുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിൽ ഈ ആഴ്ച ഇറാനിയൻ പതാക ഘടിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾ ഗ്രീസിന്റെ സഹായത്തോടെ  അമേരിക്ക പിടിച്ചെടുത്തിരുന്നു.ഇതിലുള്ള പ്രതികാരമെന്ന നിലയിലാണ് ഗ്രീസ് പതാക വഹിച്ച എണ്ണ ടാങ്കറുകൾ ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന.അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകശക്തികളുമായുള്ള ആണവ കരാറിനെച്ചൊല്ലി ഇറാനും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ റെയിഡ് നടത്തിയത്.ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെയുള്ള ഇത്തരം നടപടികൾ അനുരഞ്ജന സാദ്ധ്യതകൾ ഇല്ലാതാക്കുമെന്നും സംഘർഷം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

സംഭവത്തിൽ ഏഥൻസിലെ ഇറാൻ അംബാസഡറെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഗ്രീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.നടപടി കടൽകൊള്ളയ്ക്ക് സമാനമാണെന്ന് ഗ്രീസ്  മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.പിടിച്ചെടുത്ത കപ്പലുകളും അതിലെ ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്നും അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഗ്രീസ് മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News