Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് : ഇറാനും ഖത്തറിനുമിടയിൽ ആഴ്ചയിൽ 400 വിമാനങ്ങൾ സർവീസ് നടത്തും,കിഷ് ദ്വീപിൽ അഞ്ച് ക്രൂയിസ് കപ്പലുകൾ

April 30, 2022

April 30, 2022

ദോഹ : ഫിഫ ലോകകപ്പ് കാലയളവിൽ ഖത്തറിനും ഇറാനുമിടയിൽ ആഴ്ചയിൽ 400 വിമാന സർവീസുകൾ നടത്താൻ ധാരണയായതായി അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ ലേബർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.കിഷ് ദ്വീപിനും ഖത്തറിനും ഇടയിൽ യാത്രക്കാരെ കൈമാറാൻ രണ്ട് ക്രൂയിസ് കപ്പലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ലോകകപ്പ് സമയമാവുമ്പോൾ മൂന്ന് ക്രൂയിസ് കപ്പലുകൾ കൂടി സജ്ജീകരിക്കുമെന്നും ഇറാൻ ഫ്രീസോൺ സുപ്രീം കൗൺസിൽ സെക്രട്ടറി സെയ്തുമുഹമ്മദ് വ്യക്തമാക്കി.ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് കിഷ് ദ്വീപിനും ഖത്തറിനും ഇടയിൽ പാസഞ്ചർ ഷിപ്പിംഗ് ലൈൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പിനെത്തുന്ന സന്ദർശകർക്ക് ഖത്തറിന് തൊട്ടടുത്തു കിടക്കുന്ന കിഷ് ദ്വീപിൽ താമസ സൗകര്യം ഒരുക്കാൻ സന്നദ്ധമാണെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News