Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ - ബാംഗ്ലൂർ പോരാട്ടം

September 24, 2021

September 24, 2021

 


ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സും ബാംഗ്ലൂർ റോയൽചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ആരാധകരുടെ എണ്ണത്തിൽ ഒട്ടും പിന്നിലല്ലാത്ത ഈ ഗ്ലാമർ ടീമുകളുടെ പോരാട്ടത്തിന് ഷാർജ ആണ് വേദിയാവുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 7:30 നാണ് മത്സരം. നിലവിലെ പോയിന്റ് ടേബിളിൽ ചെന്നൈ രണ്ടാമതും ബാംഗ്ലൂർ മൂന്നാമതുമാണ്. ഇന്നത്തെ മത്സരം വിജയിച്ച്, പ്ലേ ഓഫിൽ ഇടമുറപ്പാക്കാൻ ആവും ഇരുടീമുകളുടെയും പരിശ്രമം. 

താരതമ്യേന ചെറിയ ബൗണ്ടറികളുള്ള ഷാർജ സ്റ്റേഡിയത്തിൽ റൺ മഴ തന്നെ പെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലിൽ ഇതുവരെ ഏറ്റുമുട്ടിയ കണക്കെടുത്താൽ ധോണിയുടെ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 17 മത്സരങ്ങൾ ധോണിയും കൂട്ടരും വിജയിച്ചപ്പോൾ, 9 തവണ മാത്രമാണ് വിജയം ബാംഗ്ലൂരിനൊപ്പം നിന്നത്. സീസണിലെ ആദ്യപാദമത്സരത്തിലും ചെന്നൈ മികച്ച മാർജിനിൽ വിജയം സ്വന്തമാക്കിയിരുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മിന്നും പ്രകടനമാണ് അന്ന് മത്സരഫലം നിർണ്ണയിച്ചത്. കേവലം 28 പന്തിൽ നിന്നും 62 റൺസെടുത്ത താരമന്ന് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ സാം കറൻ ടീമിനൊപ്പം ചേർന്നത് ചെന്നൈക്ക് ആത്മവിശ്വാസമേകുമ്പോൾ, ബാംഗ്ലൂർ നിരയിലും പരിക്കിന്റെ പ്രശ്നങ്ങളില്ല. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് അതികായർ ഇരുപക്ഷത്തും പട നയിക്കുമ്പോൾ, മത്സരം ആവേശകരമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Latest Related News