Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കൊൽക്കത്തയോ ചെന്നൈയോ?, ഐപിഎൽ ജേതാക്കളെ ഇന്നറിയാം

October 15, 2021

October 15, 2021

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന്റെ വിജയികളാരെന്ന് ഇന്നറിയാം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7:30 നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സും കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ക്വാളിഫയർ മത്സരത്തിൽ ഡൽഹിയെ തോല്പിച്ച് ചെന്നൈ കലാശക്കളിക്ക് ടിക്കറ്റെടുത്തപ്പോൾ, ബാംഗ്ലൂരിനെയും ഡൽഹിയെയും വീഴ്ത്തിയാണ് കൊൽക്കത്തയുടെ വരവ്. 

ഐപിഎല്ലിൽ ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളുടെ കണക്കെടുത്താൽ ചെന്നൈക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 24 തവണ കളിച്ചതിൽ 16 തവണയും ജയം മഞ്ഞപ്പടക്കൊപ്പം നിന്നു. അവസാന ആറ് കണ്ടുമുട്ടലുകളിൽ അഞ്ചുതവണയും വിജയിച്ചത് ചെന്നൈ ആണ്. നരൈൻ-ചക്രവർത്തി സ്പിൻ ദ്വയത്തിന്റെ പ്രകടനമികവിലാണ് കൊൽക്കത്ത പ്രതീക്ഷ അർപ്പിക്കുന്നത്. മറുവശത്ത്, ഓപ്പണർ ഗെയ്ക്ക്വാദിന്റെ ഫോമാണ് ചെന്നൈയുടെ വജ്രായുധം. മുന്നിൽ നിന്ന് നയിക്കേണ്ട നായകൻമാർ ബാറ്റിംഗിൽ പതറുന്നത് ഇരുനിരയേയും വലയ്ക്കുന്നുണ്ട്. കൊൽക്കത്ത നായകൻ ഓയിൻ മോർഗന് സീസണിലിതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അവസരത്തിനൊത്ത് ഉയർന്നെങ്കിലും, ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കണക്കുകളും അത്ര ശുഭകരമല്ല. സ്കോർ പിന്തുടരുന്ന ടീമുകൾക്ക് വിജയസാധ്യത കൂടുതലുള്ള ദുബായ് പിച്ചിൽ, ടോസ് നേടുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.


Latest Related News