Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ യൂണിവേഴ്‌സിറ്റിയുടെ പുതിയ കെട്ടിടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

October 22, 2021

October 22, 2021

ദോഹ: ഖത്തർ യൂണിവേഴ്‌സിറ്റിയുടെ പുതിയ കെട്ടിടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. എൻജിനീയറിങ് ന്യൂസ് റെക്കോർഡിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രോജക്ട് 2021 അവാർഡാണ് യൂണിവേഴ്സിറ്റി സ്വന്തമാക്കിയത്. ആറ് ഭൂഖണ്ഡങ്ങളിലെ 21 രാജ്യങ്ങളിൽ നിന്ന് നിരവധി പ്രോജക്ടുകൾ പങ്കെടുത്ത മത്സരത്തിനൊടുവിലാണ് ഖത്തർ യൂണിവേഴ്‌സിറ്റി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 


2021 ഏപ്രിലിൽ പണി പൂർത്തിയാക്കിയ കെട്ടിടം തീർത്തും വിദ്യാർത്ഥികേന്ദ്രീകൃതമായാണ് നിർമിച്ചിരിക്കുന്നത്. 2500 വിദ്യാർത്ഥികളെ ഉൾകൊള്ളാൻ ശേഷിയുള്ള കെട്ടിടത്തിൽ ഇരുന്നൂറിൽ അധികം അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്. ജീവനക്കാർക്ക് ഭൂഗർഭ പാർക്കിങ് സൗകര്യവും, ബ്രോഡ് കാസ്റ്റിംഗ് സ്റ്റുഡിയോയും കെട്ടിടത്തിന്റെ സവിശേഷതകളിൽ ചിലതാണ്. 36 ക്ലാസ് മുറികളുള്ള കെട്ടിടത്തിലെ ഓഡിറ്റോറിയത്തിൽ 356 പേർക്ക് ഒന്നിച്ചിരിക്കാൻ കഴിയും. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകസൗകര്യവും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.


Latest Related News