Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ബ്രിട്ടീഷുകാരെ പിന്തള്ളി,ദുബായ് റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ ഇന്ത്യക്കാർ മുന്നിൽ

July 14, 2023

July 14, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :2023 ന്റെ രണ്ടാം പാദത്തില്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയിൽ  ഏറ്റവും കൂടുതൽ നിക്ഷേപകർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്.

ബെറ്റര്‍ ഹോംസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2023-ന്റെ ആദ്യ പാദത്തില്‍ ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു.

മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളുടെ ഒരു വലിയ പ്രവാഹത്തിന് ദുബായ്  സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം മാത്രം 4,500 കോടീശ്വരന്മാരെ യു എ ഇ ആകര്‍ഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ആസ്ത്രേലിയ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയർന്ന  ശതമാനകണക്കാണ്.

കഴിഞ്ഞ വര്‍ഷം, 5,200 കോടീശ്വരന്മാര്‍ യു എ ഇയിലേക്ക് കുടിയേറി. ഏതൊരു രാജ്യത്തേക്കും വലിയ സമ്പത്തുള്ള  വ്യക്തികളുടെ കുടിയേറ്റത്തിന്റെ ഉയര്‍ന്ന നിരക്ക് പ്രാദേശിക റിയല്‍ എസ്റ്റേറ്റിന്റെ ഉയര്‍ന്ന ഡിമാന്‍ഡിലേക്കും റെക്കോര്‍ഡ് വില നിലവാരത്തിലേക്കും നയിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യ, യുനൈറ്റഡ് കിങ്ഡം, റഷ്യ എന്നിവക്കു പുറമേ, ഈജിപ്ത്, യു എ ഇ, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറ്റലി, ലെബനാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരില്‍ ആദ്യ പത്ത് പട്ടികയില്‍ ഇടം നേടിയതെന്ന് ബെറ്റര്‍ ഹോംസ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News