Breaking News
മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു |
ഇടിഞ്ഞു തകർന്ന് 'ഇന്ത്യൻ രൂപ', പണമയക്കാൻ പ്രവാസികളുടെ ഒഴുക്ക്

March 06, 2022

March 06, 2022

അബുദാബി : യു.എ.ഇ ദിർഹം അടക്കമുള്ള ജി.സി.സി കറൻസികളോട് പിടിച്ചുനിൽക്കാനാകാതെ കിതയ്ക്കുകയാണ് ഇന്ത്യൻ രൂപ. റഷ്യയുടെ യുക്രൈൻ അധിനിവേശം ആഗോള എണ്ണ വിപണിയെ ബാധിച്ചതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്നലെ ഒരു യു.എ.ഇ ദിർഹത്തിന് 20 രൂപ 81 പൈസ എന്നതായിരുന്നു മൂല്യം. 2020 ഏപ്രിൽ 16 നാണ് ഇന്ത്യൻ രൂപ ദിർഹവുമായി സർവകാല റെക്കോർഡ് തകർച്ച നേരിട്ടത്. 20.84 ആയിരുന്നു അന്ന് ഒരു ദിർഹത്തിന്റെ മൂല്യം. യുക്രൈൻ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഈ റെക്കോർഡും താമസിയാതെ കടപുഴകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

മാസത്തിന്റെ തുടക്കമായതിനാൽ ശമ്പളം കയ്യിൽ കിട്ടുന്ന പ്രവാസികൾ പണം നാട്ടിലേക്ക് അയക്കാൻ തിടുക്കം കൂട്ടുന്ന കാഴ്ചയാണ് ഗൾഫിൽ. ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ ശരാശരി 20 ശതമാനത്തിന്റെ വർധനവുണ്ടായതായി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു. ബഹ്റൈൻ ദിനാറിന് 202.51 രൂപയാണ് ഇന്നലത്തെ രേഖപ്പെടുത്തിയ നിരക്ക്. ഒമാൻ റിയാലിന് 197.20 രൂപയും സൗദി റിയാലിന് 19.93 യും ലഭിച്ചപ്പോൾ, ഖത്തർ റിയാലിന് 20.70 രൂപ ലഭിച്ചു. കുവൈത്ത് ദിനാറിന് 251.88 രൂപയാണ് ഇന്നലെ ലഭിച്ചത്. ഓരോ തവണ പണമയക്കുമ്പോഴും സർവീസ് ഫീസായി 22 ദിർഹം ഈടാക്കുമെന്നതിനാൽ, കഴിയുന്നത്ര തുക ഒന്നിച്ചയക്കാനാണ് പ്രവാസികൾ പരിശ്രമിക്കുന്നത്.


Latest Related News