Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
തല ഇനി തണുക്കട്ടെ, ദുബൈ എക്സ്‌പോയിൽ എസി ഹെൽമറ്റ് അവതരിപ്പിച്ച് ഇന്ത്യൻ പവലിയൻ

November 11, 2021

November 11, 2021

ദുബൈ : കൊടുംചൂടിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കുളിരാർന്നൊരു വാർത്തയുമായി ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ. ലോകത്തിലെ ആദ്യത്തെ എസി ഹെൽമെറ്റിന്റെ പ്രകാശനം എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ നടന്നു. ഇന്ത്യയുടെ സാങ്കേതികസുരക്ഷാ സ്റ്റാർട്ട് അപ്പ് ആയ ജർഷ് സേഫ്റ്റിയാണ് ഹെൽമറ്റ് രൂപകൽപന ചെയ്തത്. വേനൽ വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ കണ്ടുപിടിത്തം ഏറെ ആശ്വാസകരമാവുമെന്നാണ് കണക്കുകൂട്ടൽ.

റീചാർജ് ചെയ്യാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമെറ്റിന്റെ വില അടക്കമുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എസി ഹെൽമറ്റിനൊപ്പം വെൽഡിങ് ഓപ്പറേറ്റർമാർ, മെഷീൻ ഓപ്പറേറ്റർമാർ, ടെക്നിക്കൽ വിദഗ്ദർ എന്നിവർക്കായി, സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരുപിടി ഹെൽമറ്റുകളും ജർഷ് സേഫ്റ്റി അവതരിപ്പിച്ചു. അറബ് മേഖലയിൽ എസി ഹെൽമറ്റ് തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ജർഷ് സേഫ്റ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമ്രാൻ ബിർജീസ് ഖാൻ പറഞ്ഞു. നേരത്തെ, ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾക്കിടയിൽ മികച്ച ആശയം അവതരിപ്പിച്ചതിനുള്ള അവാർഡ് സ്വന്തമാക്കിയ കമ്പനിയാണ് ജർഷ് സേഫ്റ്റി.


Latest Related News