Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ഇന്ത്യക്കാർ എംബസി മൊബൈൽ ആപ്പും പ്രവാസി ഭാരതീയ സഹായ കേന്ദ്ര സേവനവും ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ സ്ഥാനപതി

August 16, 2022

August 16, 2022

ദോഹ : ഖത്തറിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെടുന്നതിന്  അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനായ ‘ഇന്ത്യ ഇൻ ഖത്തർ’, പ്രവാസി ഭാരതീയ സഹായ കേന്ദ്ര (പിബിഎസ്‌കെ) ഹെൽപ്പ് ലൈനും ഉപയോഗിക്കണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ആവശ്യപ്പെട്ടു.രാജ്യത്തിന് പുറത്തുള്ള നിങ്ങളുടെ വീടാണ് ഇന്ത്യൻ എംബസിയെന്നും നിങ്ങളുടെ സേവനത്തിനായി 24 മണിക്കൂറും ഇന്ത്യൻ എംബസി സജ്ജമാണെന്നും ഖത്തറിലെ ഇന്ത്യക്കാരെ അദ്ദേഹം ഓർമിപ്പിച്ചു.

"ഖത്തറിനെ തങ്ങളുടെ രണ്ടാമത്തെ വീടായി കണക്കാക്കുന്ന 750,000-ത്തിലധികം വരുന്ന എല്ലാ ഇന്ത്യക്കാരെയും എംബസിയുമായി ബന്ധപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.നിങ്ങളുടെ നൻമയും  ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും"- ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ പറഞ്ഞു.

ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ‘ഇന്ത്യ ഇൻ ഖത്തർ’, മൊബൈൽ ആപ്ലിക്കേഷൻ തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണമെന്ന് അംബാസിഡർ ആവശ്യപ്പെട്ടു.ഇതുവഴി എപ്പോൾ വേണമെങ്കിലും ഇന്ത്യൻ എമ്പസിയെ നിങ്ങളുടെ വിഷയങ്ങൾ അറിയിക്കാമെന്നും 24 മണിക്കൂറിനകം എംബസി നിങ്ങളെ ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ചചെയ്യുമെന്നും ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി ഭാരതീയ സഹായ കേന്ദ്ര (പിബിഎസ്‌കെ) ഹെൽപ്പ് ലൈൻ വഴി ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വിളിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും കഴിയും.കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഏത് വിഷയത്തിലും സഹായം ആവശ്യപ്പെടാവുന്നതാണ്.ചോദ്യങ്ങൾക്ക് തൽക്ഷണം മറുപടി നൽകാൻ കോൾ സെന്ററിന് കഴിയുന്നില്ലെങ്കിൽ, 24 മണിക്കൂറിനുള്ളിൽ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു ബന്ധപ്പെടുമെന്നും അംബാസിഡർ വ്യക്തമാക്കി.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ ഹെൽപ്‌ലൈനിൽ വിളിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ :  +974-44953500

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 

 

 


Latest Related News