Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യൻ സമൂഹം ഖത്തർ സാമൂഹ്യഘടനയുടെ പ്രധാനഭാഗം,വിവാദങ്ങൾക്കിടെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി ഷെയ്‌ഖ മയാസ

June 07, 2022

June 07, 2022

ദോഹ : ഇന്ത്യൻ സമൂഹം ഖത്തറിന്റെ സാമൂഹിക ഘടനയിൽ പ്രധാന പങ്കാളികളാണെന്നും രണ്ട് നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽതാനി ട്വീറ്റ് ചെയ്തു.നേതാക്കൾ നടത്തിയ പരാമർശങ്ങളെ ഇന്ത്യൻ ഭരണകൂടം പിന്തുണക്കുന്നില്ലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ എനിക്ക് വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഖത്തർ ദേശീയ മ്യുസിയം സന്ദർശിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.ബി.ജെ.പി നേതാക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ വിവാദ പരാമർശങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ആസൂത്രണം ചെയ്തതെന്നും ഈ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും ഷെയ്‌ഖ മയാസ പറഞ്ഞു.

വൈസ് പ്രസിഡന്റിനെ അനുഗമിച്ച ഷെയ്‌ഖ അൽ മയസ്സ മ്യൂസിയത്തെക്കുറിച്ചും മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ഇന്ത്യയുമായി ബന്ധപ്പെട്ട വസ്തുക്കളെക്കുറിച്ചും വെങ്കയ്യ നായിഡുവിന് വിശദമാക്കി കൊടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News