Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ നിന്നുള്ള ചരക്കുകപ്പൽ ഗുജറാത്തിൽ അപകടത്തിൽ പെട്ടു,22 ജീവനക്കാരെ രക്ഷപ്പെടുത്തി

July 07, 2022

July 07, 2022

ദുബായ് : ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലില്‍ അപകടത്തിൽ പെട്ട  യു.എ.ഇയിൽ നിന്നുള്ള കപ്പലിലെ 22 ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

ഖോര്‍ഫക്കാനില്‍നിന്ന് കര്‍ണാടകയിലെ കര്‍വാറിലേക്ക് പോകുകയായിരുന്ന എം.ടി ഗ്ലോബല്‍ കിങ് എന്ന ചരക്കുകപ്പലാണ് പോര്‍ബന്ദര്‍ തീരത്തുനിന്ന് 93 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ടത്.

118 മീ. നീളമുള്ള കപ്പലില്‍ വെള്ളംകയറി മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കെ, ജീവനക്കാര്‍ അപായമണി മുഴക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. 6000 ടണ്‍ ബിറ്റുമിനുമായി പോകുകയായിരുന്ന കപ്പലില്‍ 20 ഇന്ത്യക്കാരും ഒരു പാകിസ്താനിയും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News