Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സാങ്കേതിക തകരാർ,ഷാർജയിലേക്കുള്ള ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി

July 17, 2022

July 17, 2022

ഷാർജ : ഹൈദരാബാദിൽ നിന്നും ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കി.ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വിമാനം പാക്കിസ്ഥാനിൽ അടിയന്തരമായി നിലത്തിറക്കുന്നത്.

സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിമാനം വഴിതിരിച്ചു വിടുകയായിരുന്നുവെന്ന് എയർലൈൻസിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.യാത്രക്കാരെ ഹൈദരാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇൻഡിഗോ കറാച്ചിയിലേക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.അതേസമയം,ഇൻഡിഗോയുടെ നടത്തിപ്പുകാരായ  ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, സംഭവത്തിൽ ഇതേവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ജൂലൈ 5 ന് ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ  ബോയിംഗ് 737 വിമാനം ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാർ കാരണം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News