Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹയാ കാർഡ് ഉണ്ടോ,എല്ലാം ശരിയാകും( അപേക്ഷിക്കാനുള്ള ലിങ്ക്)

May 27, 2022

May 27, 2022

ദോഹ∙ ലോകകപ്പ് ഫുട്ബോൾ കാണാൻ ടിക്കറ്റ് എടുത്തവർക്കു ഹയ ഡിജിറ്റൽ കാർഡ് (ഫാൻ ഐഡി) നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഹയാ കാർഡിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്നും ആർക്കൊക്കെ എങ്ങനെയാണ് ലഭിക്കുകയെന്നും വിശദമായി മനസിലാക്കാം.
ലോകകപ്പ് മല്സരങ്ങൾ നടക്കുന്ന കാലയളവിൽ രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമായിരിക്കും എന്നതാണ് പ്രധാന സവിശേഷത.
വിദേശ കാണികൾക്കൊപ്പം ഖത്തറിലെ സ്വദേശി, പ്രവാസി താമസക്കാർക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം ഹയ കാർഡും നിർബന്ധമായിരിക്കും. കാർഡ് ഉടമകൾക്ക്  ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.വിദേശ കാണികൾക്കു ഖത്തറിലേക്കുള്ള പ്രവേശന വിസ കൂടിയാണ് ഹയ കാർഡ്. ടിക്കറ്റെടുത്ത ശേഷം കാർഡിന് അപ്രൂവൽ ലഭിച്ചാലുടൻ ഹയ മൊബൈൽ ആപ്പിൽ ഡിജിറ്റൽ കാർഡ് ലഭ്യമാകും.

ഹയ കാർഡിന്റെ പ്രിന്റ് വേണമെന്നുള്ളവർക്കു ഖത്തറിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ നിന്നു കാർഡ് നേരിട്ടു വാങ്ങാം. അതേസമയം കാണികളുടെ കൈവശം ഡിജിറ്റൽ ഹയ കാർഡ് മതിയെന്നു സുപ്രീം കമ്മിറ്റി ഹയ കാർഡ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി കഴിഞ്ഞ ദിവസം  വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ടിക്കറ്റ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റായി ഹയ മാച്ച് ഡേ പാസും ലഭിക്കും. ടിക്കറ്റ് ഉടമ രാജ്യത്തെത്തുന്ന തീയതി മുതൽ 48 മണിക്കൂർ വരെ മാത്രമാണു പാസിന്റെ കാലാവധി. മാച്ച് ഡേ പാസിനായി നിയമസാധുതയുള്ള മത്സര ടിക്കറ്റും പാസ്‌പോർട്ടും നിർബന്ധമാണ്. ടിക്കറ്റ് എടുത്ത് താമസം ബുക്ക് ചെയ്ത ശേഷം വേണം ഹയ കാർഡിന് അപേക്ഷിക്കാൻ. ഹയ കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്:
https://hayya.qatar2022.qa

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News