Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഐ.എം.സി.സി മെഹബൂബെ മില്ലത്ത് പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു

May 05, 2022

May 05, 2022

ദോഹ : മുൻ പാർലമെന്റ് അംഗവും ഐ.എൻ.എൽ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടുവിൻ്റെ പേരിൽ ജിസിസി ഐ.എം.സി.സി കലാ-സാംസ്‌കാരിക വിഭാഗം നടത്തി മെഹബൂബെ മില്ലത്ത് ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.നിരവധി മത്സരാർത്ഥികളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.ഷിറിൻ അലി ഒന്നാം സ്ഥാനവും ഫാതിമ ബി.കെ രണ്ടാം സ്ഥാനവും നഫീസ സി.എ.മൂന്നാം സ്ഥാനവും നേടി.മൂന്നു പേരും കാസർകോട് സ്വദേശികളാണ്.

വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നാട്ടിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഐ.എം.സി.സി ജിസിസി ജനറൽ കൺവീനർ പി.പി.സുബൈറും ആർട്സ് & കൾച്ചറൽ വിങ്ങ് കോഓർഡിനേറ്റർ നൗഫൽ നടുവട്ടവും അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും ജിസിസി കമ്മറ്റി അഭിനന്ദിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News