Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കെത്തുന്ന അതിഥികളെ കൂടെ താമസിപ്പിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,കൂടുതൽ വിവരങ്ങളുമായി സുപ്രീം കമ്മറ്റി

June 09, 2022

June 09, 2022

ദോഹ : ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ,മത്സരങ്ങൾ കാണാൻ എത്തുന്ന വിദേശത്ത് നിന്നുള്ള സന്ദർശകരെ കൂടെ താമസിപ്പിക്കുന്നതിനുള്ള നിബന്ധനനകളും മറ്റു വിശദാംശങ്ങളും സുപ്രീം കമ്മറ്റി പുറത്തിറക്കി.ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്ക് ഖത്തറിലുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം താമസിക്കാമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.ഇന്ത്യക്കാർ ഉൾപെടെയുള്ള വിദേശികൾക്ക് ഏറെ ആശ്വാസം നൽകിയ വാർത്തയായിരുന്നു ഇത്.ഹോട്ടലുകളിലോ പണമടച്ചുള്ള മറ്റു സംവിധാനങ്ങളിലോ താമസിക്കുമ്പോഴുള്ള വലിയ പണച്ചിലവ് ഇതുവഴി ഒഴിവായിക്കിട്ടും.

ലോകകപ്പ് കാണാനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഓരോ ആരാധകനും ഹയ്യ ഡിജിറ്റൽ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായാണ് ഹയ്യ കാർഡ് പരിഗണിക്കുക. മത്സര ദിവസങ്ങളിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്ക് ലഭിക്കും.ലോകകപ്പ് കാണാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും ഹയ്യ കാർഡിന് അപേക്ഷിക്കണമെന്നാണ് നിർദേശം.അതേസമയം,ലോകകപ്പ് നടക്കുന്ന വേളയിൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികളോ ഖത്തറിൽ താമസ വിസയുള്ള വിദേശികളോ ഹയ്യ കാർഡിനായി അപേക്ഷിക്കേണ്ടതില്ല.(ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഹയ്യ കാർഡ് നിർബന്ധമാവുക)

ടിക്കറ്റെടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കുകയും എന്നാൽ ആതിഥേയർ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർക്കും രജിസ്‌ട്രേഷൻ നിർബന്ധമല്ല.എന്നാൽ, അതിഥികളെ കൂടെ താമസിപ്പിക്കുന്നവർ പ്രോപ്പർട്ടി ബദൽ താമസ ടാബ് വഴി ഹയ്യ പോർട്ടലിൽ രജിസ്റ്റർ  ചെയ്തിരിക്കണം.

ഇതിനായി ചെയ്യേണ്ടത് :

'ബദൽ താമസ സൗകര്യം' ടാബ് തിരഞ്ഞെടുക്കുക.

ഖത്തർ ഐഡി വിശദാംശങ്ങൾ ചേർക്കുക

താമസിക്കുന്ന കെട്ടിടം, സോൺ, സ്ട്രീറ്റ്,യൂണിറ്റ് എന്നിവ ചേർക്കുക

നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവാണോ വാടക കെട്ടിടമാണോ എന്ന വിവരം ഉൾപെടുത്തുക.

ഈ ഘട്ടം പൂർത്തിയായാൽ ഓരോ അതിഥിയുടെയും പേര്,യാത്ര ചെയ്യാനുപയോഗിക്കുന്ന പാസ്പോർട്ട് നമ്പർ,അതിഥിയുടെ നാഷണാലിറ്റി എന്നിവ രേഖപ്പെടുത്തണം.


കൂടുതൽ വിവരങ്ങൾക്ക്  info@hayya.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു..ഖത്തറിൽ താമസ വിസയുള്ളവർക്ക് 800 2022 എന്ന നമ്പറിലും വിദേശത്ത് നിന്ന് വരുന്ന അതിഥികൾക്ക് (+974) 4441 2022 എന്ന നമ്പറിലും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News