Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ താമസ വാടക ഉയരുന്നു,വർഷാവസാനത്തോടെ ഇനിയും കൂടിയേക്കുമെന്ന് റിപ്പോർട്ട്

May 16, 2022

May 16, 2022

അൻവർ പാലേരി   
ദോഹ : 2022 നവംബറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ  താമസ വാടകയിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ട്.. വർഷാവസാനത്തോടെ ലഭ്യത കുറയുന്നതിനാൽ, താമസ കെട്ടിടങ്ങളുടെ വാടക ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും  ആഗോള റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാൻ ആൻഡ്  വേക്ക്ഫീൽഡ് തയാറാക്കിയ ഏറ്റവും പുതിയ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിവ്യൂ റിപ്പോർട്ടിൽ പറയുന്നു.

ലോകകപ്പ് വേളയിൽ രാജ്യത്തെത്തുന്ന സന്ദർശകർക്കായി സുപ്രീം കമ്മിറ്റി ആൻഡ് ലെഗസി നിരവധി താമസ കെട്ടിടങ്ങൾ റിസർവ് ചെയ്തത് വാടക കൂടാൻ ഇടയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ടൂർണമെന്റിന്റെ ബിൽഡ്-അപ്പിൽ ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പുവരുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് വലിയ തോതിലുള്ള ആവശ്യം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

പ്രൈം അപ്പാർട്ട്‌മെന്റുകളിൽ വാടക നിലവാരം ഉയരുന്നത് വളരെ പ്രകടമാണ്.ഒരു വർഷത്തിനിടെ 10 ശതമാനം മുതൽ 15 ശതമാനം വരെയാണ് ഇത്തരം കെട്ടിടങ്ങളുടെ വാടകയിൽ വർധനവുണ്ടായത്.വില്ല കോമ്പൗണ്ടുകളിലും കഴിഞ്ഞ രണ്ട് വർഷമായി വാടക വർധനവ് പ്രകടമാണ്.മിക്ക വില്ല കോമ്പൗണ്ടുകളുടെയും വാടകകരാർ പുതുക്കിയത് 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിൽ വർധനവോടെയാണെന്നും കുഷ്മാൻ ആൻഡ്  വേക്ക്ഫീൽഡ് വ്യക്തമാക്കി.

രാജ്യത്തെ പാർപ്പിട സ്ഥലങ്ങളുടെ ആവശ്യകതയിലും വിതരണത്തിലും പ്രതിവർഷം 5.2 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

നിലവിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസ വാടകയിൽ കുത്തനെയുണ്ടാകുന്ന വർധനവ് കുടുംബമായി താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ജീവിത ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്.ഉപരോധവും തൊട്ടുപിന്നാലെ എത്തിയ കോവിഡ് നിയന്ത്രണങ്ങളും തൊഴിൽ മേഖലയിലുണ്ടാക്കിയ ആഘാതത്തിന് പുറമെയാണ് വീട്ടുവാടകയിലും അടിക്കടി വർധനവുണ്ടാകുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News