Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ന്(ജൂൺ 14) ലോക രക്തദാതാക്കളുടെ ദിനം,രക്തം നല്‍കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആഹ്വാനം

June 14, 2022

June 14, 2022

ദോഹ : ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനം.രക്തദാനം ഐക്യദാര്‍ഢ്യ പ്രവൃത്തിയാണ്-പരിശ്രമത്തില്‍ പങ്കാളിയാകൂ, ജീവന്‍ രക്ഷിക്കൂ - എന്ന പ്രമേയവുമായാണ് ഇത്തവണ ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്.  

ലോകരക്തദാന ദിനത്തിന്‍റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് രക്തം നല്‍കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്‌.എം.സി) ആഹ്വാനം ചെയ്യുന്നു.

വര്‍ഷാവസാനം ലോകകപ്പ് ഫുട്ബാളിന് വേദിയാവാന്‍ രാജ്യം ഒരുങ്ങവെ രക്തബാങ്കില്‍ മതിയായ അളവില്‍ രക്തം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ആഹ്വാനം. വിവിധ കമ്യൂണിറ്റികളില്‍ നിന്നും രക്തദാനത്തിന് യോഗ്യരായവര്‍ മുന്നോട്ടുവരണമെന്ന് എച്ച്‌.എം.സി ആവശ്യപ്പെട്ടു.

ലോക രക്തദാതാക്കളുടെ ദിനം എന്നനിലയില്‍ രക്തദാനത്തിന് ഉചിതമായ സമയമാണിതെന്ന് എച്ച്‌.എം.സി ലബോറട്ടറി മെഡിസിന്‍-പതോളജി ഡോ.ഇനിയാസ് അല്‍ ഖുവാരി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം കാണികളെത്തുമ്പോൾ എല്ലാ അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ രംഗവും സജ്ജമാണ്. അതിന്‍റെ ഭാഗമായി രക്തബാങ്കില്‍ ആവശ്യമായ അളവില്‍ രക്തം കരുതുന്നതിന്‍റെ ഭാഗമായാണ് വിവിധ പ്രവാസ സമൂഹങ്ങളോടും രക്തദാനത്തിന് സജ്ജമാവാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. അര്‍ബുദ രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രതിദിന ആവശ്യകത നിറവേറ്റുന്നതിന് മാത്രമല്ല സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ആവശ്യമായ അളവില്‍ രക്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡോ. ഇനാസ് അല്‍ കുവാരി വിശദമാക്കി. 'ഒരു തവണ രക്തം ശേഖരിച്ചാല്‍, 42 ദിവസംവരെ അത് സൂക്ഷിക്കാം. അതിനാല്‍, ഈ കാലയളവ് കഴിയുമ്പോഴേക്കും വീണ്ടും രക്തം കണ്ടെത്തുന്നതിന് പതിവായ ഉറവിടവും ആവശ്യമാണ്.

ദാനം ചെയ്യപ്പെടുന്ന ഒരു യൂനിറ്റ് രക്തം പ്രത്യേക രക്ത ഘടകങ്ങളായി ഉപയോഗിക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്നു രോഗികള്‍ക്കെങ്കിലും ഗുണം ചെയ്യും' -ഡോ. ഇനാസ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ബ്ലഡ് സര്‍വിസസിന്റെ രക്തദാന കേന്ദ്രങ്ങളും മൊബൈല്‍ യൂനിറ്റുകളും സുരക്ഷയിലും സാേങ്കതിക മികവിലും ഉയര്‍ന്ന രാജ്യാന്തര നിലവാരം സൂക്ഷിക്കുന്നവയാണ്. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബയാത് അല്‍ ദിയാഫയില്‍ അടുത്തിടെയാണ് പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ള താല്‍ക്കാലിക രക്തദാന കേന്ദ്രം തുറന്നത്. രക്തദാനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ www.hamad.qa/qbs വെബ്സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News