Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാർഡ് തങ്ങളുടെ പൗരനല്ലെന്ന് ശ്രീലങ്ക

January 31, 2022

January 31, 2022

ദോഹ : ഖത്തറി പൗരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാർഡ് ശ്രീലങ്കൻ പൗരൻ അല്ലെന്ന് സ്ഥിരീകരണം. വിദേശത്തേക്ക് തൊഴിലാളികളെ ഏർപ്പാടാക്കുന്ന ശ്രീലങ്കൻ ബ്യൂറോയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. കൊല്ലപ്പെട്ടയാൾ ശ്രീലങ്കൻ പൗരനല്ല എന്ന് ഖത്തർ പോലീസും അറിയിച്ചതായി ബ്യൂറോ അധികൃതർ കൂട്ടിച്ചേർത്തു. 

ശ്രീലങ്കൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ കീർത്തി മുത്തുകുമാരന,  പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. പിന്നാലെ, സംഭവം ഉണ്ടായ പ്രദേശത്തെ ഹോസ്പിറ്റൽ മോർച്ചറിയിലും ശ്രീലങ്കൻ സംഘമെത്തി. ഈ പരിശോധനകൾക്ക് ശേഷമാണ് ശ്രീലങ്കൻ വൃത്തങ്ങൾ തങ്ങളുടെ പൗരനല്ല കൊല്ലപ്പെട്ടത് എന്നുറപ്പിച്ചത്. അതേസമയം, ഏത് രാജ്യത്ത് നിന്നുള്ള സെക്യൂരിറ്റി ഗാർഡാണ്‌ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.


Latest Related News