Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഒഴിഞ്ഞ വെള്ളക്കുപ്പി നൽകിയാൽ സൗജന്യയാത്ര, അബുദാബിയിൽ പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിന് നൂതന പദ്ധതി

March 29, 2022

March 29, 2022

അബുദാബി : ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ വെൻഡിങ് മെഷീനിൽ നിക്ഷേപിച്ചാൽ സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനവുമായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം. ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള വെൻഡിങ് മെഷീനുകളിൽ കുപ്പികൾ ഇടുന്നവർക്ക് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റിനെ പണമാക്കി മാറ്റി ബസ് യാത്ര നടത്താം. 

നിലവിൽ നഗരത്തിലെ പ്രധാന ബസ് കേന്ദ്രത്തിൽ മാത്രമാണ് മെഷീൻ ഉള്ളതെങ്കിലും, വൈകാതെ പദ്ധതി മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഉപയോഗശേഷം കുപ്പികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്രവണത ഈ പദ്ധതിയിലൂടെ ഇല്ലാതാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 600 മില്ലി വരെയുള്ള കുപ്പികൾക്ക് ഒരു പോയിന്റും, 600 മില്ലിയിൽ കൂടുതൽ വെള്ളം ഉൾകൊള്ളുന്ന കുപ്പികൾക്ക് രണ്ട് പോയിന്റുമാണ് ലഭിക്കുക. ഒരു പോയിന്റ് 10 ഫിൾസിന് തുല്യമായതിനാൽ, 10 പോയിന്റുകൾ ശേഖരിച്ചാൽ ഒരു ദിർഹം സ്വന്തമാക്കാം. ഹാഫിലാറ്റ് വഴിയാണ് ഈ പണം വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റേണ്ടത്. ഇത്തരത്തിൽ ശേഖരിക്കുന്ന കുപ്പികൾ പിന്നീട് പുനരുപയോഗ വസ്തുവാക്കി മാറ്റുമെന്നും അധികൃതർ അറിയിച്ചു.


Latest Related News