Breaking News
മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു |
ഖത്തറിനെതിരായ ഉപരോധം,അനുരഞ്ജന കരാർ ഈ മാസം ബഹ്‌റൈനിൽ ചേരുന്ന ജിസിസി ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

December 06, 2020

December 06, 2020

കുവൈത്ത് സിറ്റി: ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ ഗൾഫ് പ്രതിസന്ധി ബഹറിനിൽ ചേരുന്ന ജിസിസി ഉച്ചകോടിയോടെ അവസാനിക്കുമെന്ന് റിപ്പോർട്ട്.   ഖത്തറും നാല് അറബ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം ബഹ്‌റൈൻ   ഉച്ചകോടിയിലായിരിക്കും ഉണ്ടാവുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്   കുവൈത്ത് ദിനപത്രമായ അല്‍-റായിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഈ മാസം ബഹ്‌റൈനില്‍ നടക്കുന്ന താല്‍ക്കാലിക ജി.സി.സി ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ അനുരഞ്ജനം നടക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 
 
പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകളിലെ സമീപകാല പുരോഗതിയെ യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹം സ്വാഗതം ചെയ്തിരുന്നു. തര്‍ക്കപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ കുവൈത്തിന് നന്ദി അറിയിച്ചുകൊണ്ട് ഖത്തറും സൗദിയും രംഗത്തെത്തിയിരുന്നു. 

ജി.സി.സി ഉച്ചകോടിയില്‍ ഖത്തറും മറ്റ് നാല് അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള കരാര്‍ കുവൈത്ത് അവതരിപ്പിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ മുതലാണ് ഖത്തറിനെ ഉപരോധിക്കാന്‍ ആരംഭിച്ചത്. കര, ജല, വായു മാര്‍ഗങ്ങളില്‍ ഖത്തറിനെ ഉപരോധിച്ച നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധവും വിഛേദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഖത്തര്‍ അന്ന് തന്നെ ശക്തമായി നിഷേധിച്ചു. 

ഉപരോധം അവസാനിപ്പിക്കാനായി, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ നിലപാടെടുത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നര്‍ കഴിഞ്ഞ ആഴ്ച സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കുഷ്നറും സംഘവും ഖത്തറിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തി. 

ജനുവരി 20 ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ക്കായാണ് കുഷ്‌നര്‍ എത്തിയത്. 

ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ച് ഇറാനെതിരെ ജി.സി.സിയെ ഒന്നിച്ച് അണിനിരത്താനാണ് അമേരിക്കയുടെ ശ്രമം. ഇറാനുമായി അടുത്ത ബന്ധമാണെന്ന് കൂടി ആരോപിച്ചായിരുന്നു അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News