December 29, 2021
December 29, 2021
അബുദാബി : 2022 ജനുവരി മാസത്തിൽ യുഎഇയിൽ ഇന്ധനവില കുറയുമെന്ന് ദേശീയ ഇന്ധനവില കമ്മിറ്റി അറിയിച്ചു. ജനുവരി മാസത്തിലെ സൂപ്പർ 98 പെട്രോൾ, സ്പെഷ്യൽ 95, ഇ പ്ലസ് 91, ഡീസൽ എന്നിവയുടെ വില അധികൃതർ പ്രഖ്യാപിച്ചു.
നിലവിൽ 2.77 ദിർഹമുള്ള സൂപ്പർ പെട്രോൾ ജനുവരിയിൽ 2.65 ദിർഹത്തിന് ലഭിക്കും. സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.66 ദിർഹത്തിൽ നിന്നും 2.53 ദിർഹമായി കുറയും. ഇ പ്ലസ് 91 പെട്രോളിന്റെ വിലയിലും മാറ്റമുണ്ട്. നിലവിൽ 2.58 ദിർഹം വിലയുള്ള ഇ പ്ലസ്, അടുത്തമാസം 2.46 ദിർഹത്തിന് ലഭിക്കും. ഡീസലിന്റെ വിലയിലും ഗണ്യമായ കുറവുണ്ട്. ഡിസംബർ മാസത്തിൽ 2.77 ദിർഹമുണ്ടായിരുന്ന ഡീസൽ അടുത്തമാസം 2.56 ദിർഹത്തിന് ലഭിക്കും.