Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഈദ് ഫെസ്റ്റിവൽ,ദോഹ കോർണിഷിലേക്ക് സൗജന്യ ബസ് സർവീസ്

May 02, 2022

May 02, 2022

ദോഹ : ദോഹ കോർണിഷിൽ നാളെ ആരംഭിക്കുന്ന ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന സന്ദർശകർക്കായി മൊവാസലാത്ത് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തും.ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കുന്നതിനായി ഇലക്ട്രിക് ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.ബി റിങ്,സി റിങ് റോഡുകളിൽ നിന്ന് ഷട്ടിൽ സർവീസുകൾ നടത്തുന്നതിന് 70 അധിക സർവീസുകൾ ഏർപ്പെടുത്തിയതായി മൊവാസലാത്ത്(കർവ) പബ്ലിക് റിലേഷൻ ഡയറക്റ്റർ ഖാലിദ് ഹസ്സൻ ഖഫൂദ് അറിയിച്ചു.

ഓരോ പത്ത് മിനുട്ടിലും സൗജന്യ ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്നും ആവശ്യമെങ്കിൽ അധിക സർവീസുകൾ ഏർപ്പെടുത്തുമെന്നും ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

കോർണിഷിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സൗജന്യ ബസ് സർവീസുകൾ സന്ദർശകർക്ക് ഏറെ ആശ്വാസമാകും. 

മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News