Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറബ് മേഖലയിലെ ആദ്യ പെർഫ്യൂം മ്യൂസിയം പേൾ ഖത്തറിൽ പ്രവർത്തനമാരംഭിച്ചു

November 02, 2021

November 02, 2021

സുഗന്ധത്തിന് കീർത്തി കേട്ട നാടാണ് അറേബ്യ. വിഖ്യാത നാടകകൃത്ത് വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിൽ പോലും അറേബ്യൻ സുഗന്ധമഹിമയെ കുറിച്ച് പരാമർശമുണ്ട്. മേഖലയിലെ ആദ്യത്തെ പെർഫ്യൂം മ്യൂസിയം പേൾ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ചവ മുതലുള്ള വ്യത്യസ്തങ്ങളായ സുഗന്ധക്കൂട്ടുകളുടെ കമനീയ ശേഖരമാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. 

റീം അബു ഇസ്സയുടെ ഉടമസ്ഥതയിലുള്ള മ്യൂസിയത്തിൽ പെർഫ്യൂം ഉത്പാദനത്തെ കുറിച്ച് സന്ദർശകർക്ക് മനസിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധങ്ങളായ ഫ്രഞ്ച് പെർഫ്യൂമുകളും, ഒപ്പം 1960 റോളക്സ് പെർഫ്യൂം, 1926 റോൾസ് റോയ്‌സ് പെർഫ്യൂം എന്നിവയും മ്യൂസിയത്തിന്റെ സവിശേഷതകളാണ്. ഫേസ് പൗഡറുകൾ, ലിപ്സ്റ്റിക്കുകൾ തുടങ്ങിയവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്.


Latest Related News