Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏസിയുടെ തണുപ്പറിഞ്ഞ് നടക്കാനിറങ്ങാം, അൽ ഗരാഫയിലെ ശീതികരിച്ച പാർക്ക് സന്ദർശകർക്കായി തുറന്നു

December 17, 2021

December 17, 2021

ദോഹ : തീർത്തും നവീനമായ സാങ്കേതികവിദ്യയിൽ പണികഴിപ്പിച്ച അൽ ഗരാഫ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ ഷഫലാഹ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്ത പരിപാടിയിലൂടെയാണ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. "ഒരു മില്യൺ മരം" പദ്ധതിയുടെ ഭാഗമായി കുട്ടികൾ പാർക്കിൽ മരങ്ങൾ നടുകയും ചെയ്തു. അൻപതിനായിരം സ്‌ക്വയർ മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ദിനംപ്രതി മൂവായിരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 

സവാരി നടത്താൻ എത്തുന്നവർക്കായി ഒരുക്കിയ എയർ കണ്ടീഷനിംഗ് സംവിധാനമാണ് പാർക്കിന്റെ പ്രധാന ആകർഷണം. അഷ്‌ഗാലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ പദ്ധതി പ്രകാരം 26-28 ഡിഗ്രി സെൽഷ്യസ് ആവും പാർക്കിലെ ശരാശരി താപനില. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ എയർ കണ്ടീഷനിങ്ങിന് ചെലവ് കുറവാണെന്നതും പാർക്കിന്റെ പ്രത്യേകതയാണ്. താപം പിടിച്ചെടുക്കാൻ വേണ്ടി വർണശബളമായ റബ്ബർ നിർമിത തറയാണ് പാർക്കിലെ നടപ്പാതകളിൽ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത എഞ്ചിനീയർ യാസ്മിൻ അൽ ഷെയ്ഖ് ആണ് പാർക്കിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.


Latest Related News