Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ശമ്പളവും വാടകയും നല്‍കാനായി ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തേക്ക് കൂടി സോഫ്റ്റ് ലോണ്‍ ലഭിക്കും

December 21, 2020

December 21, 2020

ദോഹ: രാജ്യത്ത് കൊവിഡ്-19 കാരണം സാമ്പത്തിക ഞെരുക്കം നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് വീണ്ടും കൈത്താങ്ങായി ഖത്തര്‍. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സോഫ്റ്റ് ലോണ്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി പ്രാദേശിക ബാങ്കുകള്‍ക്ക് ഗ്യാരന്റി നല്‍കുന്ന ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് പ്രഖ്യാപിച്ചു. 

2021 ജൂണ്‍ 15 വരെ സോഫ്റ്റ് ലോണിനായുള്ള അപേക്ഷ ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് സ്വീകരിക്കും. 

കൊവിഡ്-19 വ്യാപനം തടയാനായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയെ 'വൈറസ് ബാധിക്കാതിരിക്കാ'നായി 7500 കോടി റിയാലിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഖത്തര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. 


Also Read: ആശുപത്രി, ഗ്രന്ഥശാല, സമൂഹ അടുക്കള; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (Video)


തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളവും വാടകയും നല്‍കാന്‍ സഹായിക്കുന്നതിനായി കൊവിഡ്-19 നാഷണല്‍ റെസ്‌പോണ്‍സ് ഗ്യാരന്റി പ്രോഗ്രാം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഈ പ്രോഗ്രാം പ്രകാരം പ്രാദേശിക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 300 കോടി റിയാല്‍ നല്‍കി. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യു.പി.എസ്) രജിസ്ട്രി അനുസരിച്ച് പ്രതിമാസ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ക്ക് ഈ തുക നല്‍കിയത്. 

നിരവധി കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് ചെലവുകളെ ബാധിക്കുന്ന പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനായി ഖത്തര്‍ അനുവദിച്ച സോഫ്റ്റ് ലോണുകള്‍ സഹായകമായിരുന്നു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News