Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ

April 25, 2024

news_malayalam_israel_hamas_attack_updates

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ സാന്നിധ്യം മധ്യസ്ഥ ശ്രമങ്ങളില്‍ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അൻസാരി പറഞ്ഞു. മധ്യസ്ഥശ്രമങ്ങളില്‍ അവരുടെ സാന്നിധ്യം ആരോഗ്യകരമായിരിക്കുന്നിടത്തോളംകാലം അവർ ഇവിടെ തന്നെ തുടരുമെന്ന് ദോഹയില്‍ നടന്ന വാർത്തസമ്മേളനത്തില്‍ അല്‍ അൻസാരി അറിയിച്ചു. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ആസ്ഥാനം ദോഹയില്‍നിന്നും മാറ്റിസ്ഥാപിക്കാൻ സമ്മർദം ചെലുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളില്‍ പ്രതികരണവുമായി ഖത്തർ.രിക്കുകയായിരുന്നു അദ്ദേഹം.

'ആശയവിനിമയ ഉപാധി നിലനിർത്താനുള്ള വാഷിങ്ടണിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് 2012 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോക്ക് ദോഹ ആതിഥേയത്വം വഹിക്കുന്നത്. ഗസ്സയില്‍ മുമ്പുള്ളതും  നിലവിലുള്ളതുമായ മധ്യസ്ഥ ശ്രമങ്ങളില്‍ ഹമാസിന്റെ സാന്നിധ്യം നിർണായകമായിരുന്നെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു. ഖത്തറിന് മേലുള്ള അമേരിക്കയുടെ സമ്മർദത്തിനും വെടിനിർത്തല്‍ ചർച്ചകള്‍ സ്തംഭിച്ചതും കണക്കിലെടുത്ത് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ഖത്തറില്‍നിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 

അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പ്രകാരം, ഹമാസിന്റെ ഓഫിസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളെയെങ്കിലും അവർ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാല്‍, വാള്‍സ്ട്രീറ്റ് ലേഖനം പ്രസിദ്ധീകരിച്ച്‌ മണിക്കൂറുകള്‍ക്കകം ഇത് നിഷേധിച്ച്‌ ഹമാസ് രംഗത്തു വന്നു. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസല്‍ റിപ്പോർട്ട് നിരസിച്ച്‌ രംഗത്തെത്തിയത്. 

മധ്യസ്ഥർ എന്ന നിലയില്‍ ഏതെങ്കിലും കക്ഷികള്‍ക്കുമേല്‍ സമ്മർദം ചെലുത്തേണ്ടതില്ലെന്നും ഖത്തർ ആവർത്തിച്ചു. ഈജിപ്തുമായി ചേർന്ന് കഴിഞ്ഞ വർഷം നവംബർ 24നും ഡിസംബർ 1നുമിടയില്‍ നീണ്ട ഉടമ്ബടിക്ക് ഖത്തർ മധ്യസ്ഥത വഹിച്ചിരുന്നു. ഖത്തറിന്റെ നിർണായക മധ്യസ്ഥശ്രമങ്ങള്‍ക്കിടയിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉള്‍പ്പെടുന്ന ഇസ്രായേല്‍ ഉന്നതരും അമേരിക്കൻ നയതന്ത്രജ്ഞരും ഖത്തറിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളില്‍ പ്രശ്‌നമുണ്ടെന്നും, വിശ്വസനീയമല്ലെന്നും ഇസ്രായേല്‍ ആരോപിക്കുകയും ചെയ്തിരുന്നു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഖത്തറിന്റെ മധ്യസ്ഥത ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ വിലയിരുത്തിയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആല്‍ഥാനി വെളിപ്പെടുത്തിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News