Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫിഫ അറബ് കപ്പ് : മൂന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ, ഈജിപ്തിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ

December 18, 2021

December 18, 2021

ദോഹ : ഫിഫ അറബ് കപ്പിൽ ആതിഥേയരായ ഖത്തറിന് മൂന്നാം സ്ഥാനം. സ്റ്റേഡിയം 974 ൽ നടന്ന മത്സരത്തിൽ കരുത്തരായ ഈജിപ്തിനെ തോൽപിച്ചാണ് ഖത്തർ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ അൾജീരിയയും ട്യുണീഷ്യയും കപ്പിനായി ഏറ്റുമുട്ടും.  

ഖത്തറിന്റെ ഗോൾമുഖത്ത് നിരന്തരം ഭീതി സൃഷ്ടിക്കാൻ ഈജിപ്തിന് കഴിഞ്ഞെങ്കിലും മിഷാൽ ബാഷം കാത്ത ഗോൾ വല കുലുങ്ങിയില്ല.  നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഖത്തറിന് വേണ്ടി ആദ്യ കിക്കെടുത്ത നായകൻ അലി ഹൈദോസിന്റെ ശ്രമം വലത് പോസ്റ്റിൽ ഉരുമ്മിക്കൊണ്ട് പുറത്തേക്ക് പോയെങ്കിലും, ഈജിപ്ത് താരം അഹ്മദ് ഹെഗാസിയുടെ കിക്ക് ഖത്തർ ഗോൾകീപ്പർ തടുത്തിട്ടു. ആദ്യ അഞ്ചുകിക്കിൽ നാല് ഗോളുകൾ വീതമടിച്ച് ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡൻഡെത്തിലേക്ക് നീണ്ടു. ഈജിപ്തിനായി മുഹമ്മദ്‌ ഷെരീഫ് എടുത്ത അടുത്ത കിക്കും ബാഷം തടുത്തതോടെ ഖത്തറിന് വിജയവും, അർഹിച്ച മൂന്നാം സ്ഥാനവും ലഭിച്ചു.


Latest Related News