Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ അമീർ എലിസബത്ത് രാഞ്ജിക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു

May 25, 2022

May 25, 2022

അൻവർ പാലേരി 
ലണ്ടൻ : എലിസബത്ത് രാഞ്ജി രാജപദവിയിലെത്തിയിട്ട് 70 വർഷം പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ബ്രിട്ടൻ.അതിനിടെ,ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിൻസർ കാസ്‌ലെ കൊട്ടാരത്തിലെത്തി രാഞ്ജിയെ ഹസ്തദാനം ചെയ്യുന്ന ചിത്രം യു.കെയിലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ചിരി പടർത്തുന്ന സംവാദങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഏറ്റവുമധികം കാലം രാജപദവിയില്‍ ഇരുന്ന വ്യക്തി, പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ആദ്യ കിരീടാവകാശി എന്നിങ്ങനെ അനേകം വിശേഷണങ്ങളുള്ള രാഞ്ജിയുടെ മുറിയിലെ സജ്ജീകരണങ്ങൾ അത്ര പോരെന്നാണ് ആരാധകർ പറയുന്നത്.അമീറുമൊത്തുള്ള ചിത്രത്തിൻറെ പശ്ചാത്തലവും മുറിയിലെ പഴഞ്ചൻ രീതിയിലുള്ള ക്രമീകരണങ്ങളും രാഞ്ജിയുടെ ആരാധകർക്ക് അത്ര പിടിച്ചിട്ടില്ലെന്ന് സാരം.

അതേസമയം,ഈയിടെ എപ്പിസോഡിക് മൊബിലിറ്റിയുടെ പ്രശ്നങ്ങൾ നേരിട്ട എലിസബത്ത് രാഞ്ജി അമീറിനെ അഭിവാദ്യം ചെയ്യുകയും കൈ കുലുക്കുകയും ചെയ്തതിൽ പലരും ആഹ്ളാദം പ്രകടിപ്പിച്ചു.എങ്കിലും രാജ്ഞിയുടെ രാജകീയ ഇരിപ്പിടത്തെക്കുറിച്ചും ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ദൃശ്യമാകുന്ന ആർഭാടരഹിതമായ ചില ഇനങ്ങളെക്കുറിച്ചുമാണ് രസകരമായ ചർച്ചകൾ നടക്കുന്നത്.

കൊട്ടാരത്തിന് അനുയോജ്യമായ ഒരു ടെലിവിഷൻ സെറ്റിനു പകരം, വളരെ പ്രായോഗികമായ സജ്ജീകരണങ്ങളാണ് രാജ്ഞി തിരഞ്ഞെടുത്തതെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചുവരിൽ ഘടിപ്പിക്കുന്ന വലിയ ടെലിവിഷൻ സെറ്റിന് പകരം സാധാരണ മുറികളിലുള്ളതു പോലെ മേശക്ക് മുകളിൽ ക്രമീകരിച്ചിരിക്കുന്ന ചെറിയ സ്‌ക്രീനുള്ള ടെലിവിഷൻ 2001 ലുള്ളതാണെന്നാണ് ഒരാളുടെ കണ്ടുപിടുത്തം.



'എലിസബത്ത്!! ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തികെട്ട ടിവി സ്റ്റാൻഡ് ഇതാണ് !!," എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.എന്നാൽ എല്ലാ ആരാധകരും രാഞ്ജിയുടെ മുറിയിലെ സജ്ജീകരണങ്ങൾ അത്ര മോശമായെന്ന് അഭിപ്രായമുള്ളവരല്ല.ഈ 'അസംബന്ധ സജ്ജീകരണ'ത്തിന് രാജ്ഞിയെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.'രാജ്ഞി ഇത്രയധികം മിതവ്യയമുള്ളവരായത് എന്നെ സന്തോഷിപ്പിക്കുന്നു'എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.അവർ എല്ലാം വർഷങ്ങളോളം സൂക്ഷിക്കുന്നു,ആ തലമുറക്ക് അതിന് കഴിയുമെന്ന് മറ്റൊരാൾ.

കഴിഞ്ഞ ദിവസം ബ്രിട്ടനിൽ എത്തിയ ഖത്തർ അമീർ ജൂൺ ആദ്യം നടക്കാനിരിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്.പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, നവംബറിൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അമീർ ഖത്തറിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News