Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അമിതവില പ്രദർശിപ്പിച്ചു : ഖത്തറിൽ പ്രമുഖ റെസ്റ്റോറന്റിന്റെ ഒൻപത് ശാഖകൾ താൽകാലികമായി അടച്ചുപൂട്ടി

March 31, 2022

March 31, 2022

ദോഹ : ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിൽ അമിതവില പ്രദർശിപ്പിച്ച റെസ്റ്റോറന്റിനെതിരെ നടപടി. ഖത്തറിൽ പ്രമുഖ റെസ്റ്റോറന്റുകളിൽ ഒന്നായ 'അഫ്ഗാൻ ബ്രദേഴ്‌സി'ന്റെ ഒൻപത് ശാഖകൾ രണ്ടാഴ്ച്ച കാലയളവിലേക്ക് അടച്ചിടാൻ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെ മന്ത്രാലയം തന്നെയാണ് നടപടിയുടെ വിവരങ്ങൾ പുറത്തുവിട്ടത്. 

റെസ്റ്റോറന്റിന്റെ മെനുവിൽ നൽകിയ വിലയേക്കാൾ അധികമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ രേഖപ്പെടുത്തിയത്. ഇതുവഴി, ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ള ഭക്ഷണം വാങ്ങുന്നതിൽ തടസ്സം നേരിട്ടതായി മന്ത്രാലയം വിലയിരുത്തി. ബർവ വില്ലേജ്, അൽ വക്ര, അൽ അസീസിയ, അൽ റയ്യാൻ, അൽ നസർ, ബിൻ ഒമ്രാൻ, എയർപോർട്ട് സ്ട്രീറ്റ്, ഉമ്മുസലാൽ മുഹമ്മദ്‌, അൽ മിർഖബ് എന്നീ ശാഖകളാണ് നടപടി നേരിട്ടത്. മാനദണ്ഡങ്ങൾ പാലിച്ചാൽ, രണ്ടാഴ്ച്ചക്ക് ശേഷം ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാം.


Latest Related News