Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ട്രാഫിക് പിഴകൾ വർധിപ്പിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത

December 03, 2021

December 03, 2021

ദോഹ : രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ വർദ്ധിപ്പിച്ചു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒഴുകിനടക്കുന്ന ചിത്രം വ്യാജം. ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ അറിയിപ്പ് വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്. 

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗതയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് യഥാക്രമം 2000, 1600 റിയാൽ പിഴ ചുമത്തുമെന്നാണ് പ്രചരിക്കുന്ന നോട്ടീസിലുള്ളത്. ഡ്രൈവിങ്ങിനിടെ ഉച്ചത്തിൽ സംഗീതം ശ്രവിച്ചാൽ അയ്യായിരം റിയാൽ പിഴ ചുമത്തുമെന്നും നോട്ടീസിലുണ്ട്. ഇത്തരം വ്യാജവാർത്തകളിൽ വീഴരുതെന്നും, ഔദ്യോഗികവൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രമേ ശ്രദ്ധിക്കാവൂ എന്നും ട്രാഫിക് ജനറൽ മുന്നറിയിപ്പ് നൽകി.


Latest Related News