Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ അടുത്തഘട്ടം ഇന്നാരംഭിക്കും

July 05, 2022

July 05, 2022

ദോഹ: ലോക കപ്പ് നേരിൽ കാണാനുള്ള ടിക്കറ്റ് ഇനിയും ലഭിക്കാത്തവർക്ക് ഇന്ന് മുതൽ വീണ്ടും അപേക്ഷിക്കാം.ഈ ഘട്ടത്തിൽ നറുക്കെടുപ്പുണ്ടാകില്ലെന്നും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കുമെന്നും ഫിഫ നേരത്തെ  അറിയിച്ചിരുന്നു.ഓൺലൈൻ ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്..

ഉച്ചക്ക് ഖത്തർ സമയം 12 മണി മുതൽ ടിക്കറ്റുകൾ ലഭിച്ചുതുടങ്ങും.FIFA.com/tickets എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്.

നാല് നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭിക്കുക. നാലാമത്തെ കാറ്റഗറി ടിക്കറ്റുകൾ ഖത്തറിലെ ആരാധകർക്ക് റിസർവ് ചെയ്തിരിക്കുന്നു. ഒരു മാച്ചിന് ആറു ടിക്കറ്റുകൾ വരേയും മൊത്തം ടൂർണമെന്റിന് പരമാവധി 60 ടിക്കറ്റുകൾ വരെയും വാങ്ങാമെന്നും ഫിഫ അറിയിച്ചു.

ഓഗസ്റ്റ് 16 ന് ഈ ഘട്ട ടിക്കറ്റ് വിൽപ്പന അവസാനിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News