Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തീരുമാനമായി,ഫിഫ ലോകകപ്പ് ഉൽഘാടന മൽസരം നവംബർ 20ന്

August 12, 2022

August 12, 2022

ദോഹ : 2022 ഫിഫ ഖത്തർ ലോകകപ്പ് ആദ്യമത്സരം മുൻ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് നടത്താൻ തീരുമാനമായി.നവംബർ 20 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലായിരിക്കും കന്നിമൽസരം.

അന്നേ ദിവസം മറ്റു മത്സരങ്ങൾ ഉണ്ടായിരിക്കില്ല

സെനഗൽ-നെതർലൻഡ്‌സ്‌ ഉദ്ഘാടന മത്സരത്തോടെ നവംബര് 21 തിങ്കളാഴ്ച തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ആതിഥേയരായ രാജ്യം ആദ്യ മത്സരത്തിൽ പങ്കെടുക്കുക എന്ന കീഴ്വഴക്കം പാലിക്കാനാണ് ടൂർണമെന്റ് ഒരു ദിവസം നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്.തീരുമാനത്തിന് ഫിഫ കൌൺസിൽ അംഗീകാരം നൽകിയതോടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സെനഗൽ-നെതർലൻഡ്‌സ്‌ മത്സരം തിങ്കളാഴ്ച വൈകുന്നേരം ഏഴ്‌ മണിക്ക് നടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News