Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
പൊതുമാപ്പ് കാലയളവിൽ യാത്രാനുമതി ലഭിക്കുന്നവർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

February 03, 2022

February 03, 2022

ദോഹ : ഖത്തറിൽ നിലവിലുള്ള പൊതുമാപ്പ് കാലയളവിൽ യാത്രാനുമതി ലഭിക്കുന്ന പ്രവാസികൾ പത്ത് ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തിയ വെബിനാറിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രേഖകൾ ശരിയാക്കാൻ അനുവദിച്ച കാലാവധി 2022 മാർച്ച് 31 ന് അവസാനിക്കും. അതിന് മുൻപായി രേഖകൾ ശരിയാക്കിയ ശേഷമോ രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായോ രാജ്യം വിടുന്ന പ്രവാസികൾക്കാണ് പത്ത് ദിവസത്തിനകം യാത്ര തിരിക്കണമെന്ന നിർദ്ദേശം.

ട്രാവൽ പെർമിറ്റ് ലഭിക്കുന്ന ദിവസം മുതലുള്ള പത്ത് ദിവസങ്ങളാണ് കണക്കാക്കുക. കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതലാണ് രേഖകൾ ശരിയാക്കാൻ അധികൃതർ സമയം നൽകിയത്. മതിയായ രേഖകൾ ഇല്ലാത്തതിന് 18 വയസിൽ താഴെ ഉള്ളവർ പിടിക്കപ്പെട്ടാൽ, അവർക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ വിലക്ക് ഏർപ്പെടുത്തില്ലെന്നും, അവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News