Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഒടുവിൽ ഇത്തിഹാദ് എയർവെയ്‌സും ദോഹയിലേക്ക്,ആരാധകരെ ക്ഷണിക്കാൻ കോമഡി പരസ്യവുമായി അബുദാബിയുടെ സ്വന്തം വിമാനക്കമ്പനി

October 06, 2022

October 06, 2022

അൻവർ പാലേരി 
ദോഹ : ഫ്‌ളൈ ദുബായിക്ക് പുറമെ അബുദാബിയുടെ സ്വന്തം  വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സും ലോകകപ്പിനായി ദോഹയിലേക്ക് സർവീസ് പ്രഖ്യാപിച്ചു.നവംബർ 20 മുതൽ അബുദാബി-ദോഹ റൂട്ടിൽ പ്രതിദിനം ആറ് സർവീസുകളാണ് നടത്തുക.

പ്രശസ്ത കായിക താരങ്ങളെ ഉൾപെടുത്തി നർമം തുളുമ്പുന്ന പ്രത്യേക വീഡിയോ പരസ്യം പുറത്തിറക്കിയാണ് ഇത്തിഹാദ് ദോഹയിലേക്ക് ഫുട്‍ബോൾ ആരാധകരെ ക്ഷണിക്കുന്നത്.റഷ്യൻ മാർഷ്യൽ ആർട്സ് താരവും തുടർച്ചയായി യു.എഫ്.സി(UFC)ലൈറ്റ് വെയിറ്റ്  ചാമ്പ്യനുമായിരുന്ന ഖബീബ് അബ്ദുൾമാനപോവിച്ച് നർമഗോമെഡോവും അദ്ദേഹത്തിന്റെ സുഹൃത്തും നാല് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവും മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ടൂർണമെന്റ് വിജയിച്ച ഏക കളിക്കാരനുമായ ഡച്ച് ഫുട്ബോൾ പ്രതിഭ ക്ലാരൻസ് സീഡോർഫുമാണ് നർമരസമുള്ള പരസ്യചിത്രത്തിലുള്ളത്.അബുദാബിയിൽ നിന്നും ദോഹയിലേക്ക് പോകുന്ന ഇത്തിഹാദ് EY399 വിമാനത്തിൽ അതിഥികൾക്കായി കാത്തുവെച്ച സർപ്രൈസാണ് പരസ്യ ചിത്രത്തിൻറെ ഇതിവൃത്തം.

ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് ഉൾപെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിമാനക്കമ്പനികൾ ലോകകപ്പ് ദിനങ്ങളിൽ ഖത്തറിലേക്ക് പ്രതിദിനം നിരവധി ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അബുദാബിയുടെയോ യു.എ.ഇയുടെയോ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.ഒക്ടോബർ 6ന് ഇന്നാണ് ലോകകപ്പ് കാണാൻ ഫുട്‍ബോൾ ആരാധകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യചിത്രം ഇത്തിഹാദ് എയർവേയ്‌സ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
പരസ്യചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News