Breaking News
നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ |
സ്വവർഗാനുരാഗ രംഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ഡിസ്‌നി, 'എറ്റേണൽസ്' സിനിമ സൗദി, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പ്രദർശിപ്പിക്കില്ല

November 07, 2021

November 07, 2021

ദോഹ : മാർവൽ സ്റ്റു ഡിയോസിന്റെ ബിഗ് ബജറ്റ് ചിത്രമായ എറ്റേണൽസ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കില്ല. സിനിമയിലെ വിവാദരംഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ഡിസ്‌നി അറിയിച്ചതോടെയാണ് ഗൾഫ് രാജ്യങ്ങൾ സിനിമ ബഹിഷ്കരിക്കാനുള്ള നിലപാട് സ്വീകരിച്ചത്. നവംബർ 11 ന് ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേ സമയം, യുഎഇയിൽ ചിത്രം പ്രദർശിപ്പിച്ചേക്കും. 

റിച്ചാർഡ് മാഡൻ, സൽമ ഹായക്, ആഞ്ജലീന ജോലി, ഡോൺ ലീ, ഹാരിഷ് പട്ടേൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭൂമിയിൽ ഏഴായിരത്തോളം വർഷങ്ങൾ രഹസ്യമായി താമസിച്ചിരുന്ന ഒരുപറ്റം അമരന്മാരായ സൂപ്പർ ഹീറോകളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 200 മില്യൺ ഡോളർ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ നിരൂപകരിൽ നിന്നും ലഭിച്ചത്.


Latest Related News