Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ 5.5ന്,സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തവണ അനുമതിയില്ല 

May 10, 2021

May 10, 2021

ദോഹ : ഖത്തറിൽ ഈദുൽ ഫിത്വർ(ചെറിയ പെരുന്നാൾ നമസ്കാരം) രാവിലെ 5.05 നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം(ഔഖാഫ്) അറിയിച്ചു.പള്ളികളും ഈദ് ഗാഹുകളുമായി 1,028 കേന്ദ്രങ്ങളിലാണ് പെരുന്നാൾ നമസ്കാരത്തിന് സൗകര്യമുള്ളത്. ഇതിന്റെ വിശദമായ പട്ടിക മതകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

അതേസമയം,ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നമസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. ആയിരത്തിലേറെ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുണ്ടാവുമെന്ന് ഔഖാഫ് നേരത്തേ അറിയിച്ചിരുന്നു. നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളുടെവിവരങ്ങൾ അറിയാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News