Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ദുബായിൽ അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കുന്നു

July 12, 2022

July 12, 2022

ദോഹ : നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബായിൽ അന്താരാഷ്ട്ര കോർപറേറ്റ്  ഉച്ചകോടി സംഘടിപ്പിക്കുന്നു...നവംബർ 21 മുതൽ ഡിസംബർ 16 വരെ നടക്കുന്ന കോർപ്പറേറ്റ് ഉച്ചകോടിയിൽ കായികമേഖലയുമായി ബന്ധപ്പെട്ട്  വ്യവസായ രംഗത്തുണ്ടാകുന്ന  ചലനാത്മക മാറ്റങ്ങളും  വെല്ലുവിളികളും  അവസരങ്ങളു'മാണ് ചർച്ച ചെയ്യുക..വിഐപി വേൾഡ് കപ്പ് ദുബായ്. പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.കായിക മേഖലയിലെ വളർച്ച കണക്കിലെടുത്ത് ആയിരക്കണക്കിന് കമ്പനികളെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

'വിഐപി വേൾഡ് കപ്പ് ദുബായ് പ്രോഗ്രാം ആഗോളതലത്തിൽ മികച്ച 5,000 കമ്പനികൾ, പ്രധാന നിക്ഷേപ ഫണ്ടുകൾ, ഫുട്ബോൾ സ്പോൺസർമാർ, ഫുട്ബോൾ ക്ലബ്ബുകൾ, ലീഗുകൾ എന്നിവയിലെ സുപ്രധാന വ്യക്തിത്വങ്ങളെ ഒരു വേദിയിൽ ഒരുമിപ്പിക്കും. മേഖലയിലെ കായിക രംഗത്തെ സാദ്ധ്യതകൾ  ചർച്ച ചെയ്യുന്നതിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഇതിലൂടെ കഴിയും-' ഡബ്ല്യുസി‌എസ്  പ്രസിഡന്റ് ബെർണാഡ് കയാസോയെ ഉദ്ധരിച്ച് വാം(WAM) റിപ്പോർട്ട് ചെയ്തു.

ദുബായ് ഇക്കോണമി ആൻഡ് ടൂറിസമാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News