Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അനധികൃത മസാജ് പാർലറുകൾക്ക് പിടിവീഴും, ദുബായ് നടപടികൾ കർശനമാക്കുന്നു

February 23, 2022

February 23, 2022

ദുബായ് : രാജ്യത്ത് അനധികൃത മസാജ് പാർലറുകൾ വർധിക്കുന്നതിനെ ഗൗരവമേറിയ പ്രശ്നമായി പരിഗണിക്കുന്നതായും, ഇവയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ദുബായ് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 218 പരിശോധനകളിലായി 2025 പേരാണ് മസാജുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ സദാചാരമൂല്യങ്ങൾ തകർത്തതിന് 1643 പേർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ, വ്യാജ മസാജ് പാർലറുകളുടെ പരസ്യങ്ങൾ വിതരണം ചെയ്തതിനാണ് 165 പേർ പിടിയിലായത്. 

വ്യാജ മസാജ് പാർലറുകളുടെ കാർഡുകൾ വിതരണം ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുമെന്നും, കാർഡുകളിൽ കണ്ടെത്തിയ മൂവായിരത്തിലധികം ഫോൺ നമ്പറുകളുടെ കണക്ഷൻ വിച്ഛേദിച്ചതായും അധികൃതർ അറിയിച്ചു. അശ്ലീലചിത്രങ്ങളടങ്ങിയ കാർഡുകൾ സമൂഹത്തിന്റെ ധാർമികത നശിപ്പിക്കുന്നുവെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജമാൽ അൽ ജലാഫ് അഭിപ്രായപ്പെട്ടു. ഇത്തരം കെണികളിൽ ആളുകൾ വീഴാതിരിക്കാൻ ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ മസാജ് പാർലർ ലൈസൻസ് ലഭിക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനെ ആണ് സമീപിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ 800545555 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


Latest Related News