Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായ് തുടങ്ങി,ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസകൾ ഇന്നലെ മുതൽ അനുവദിച്ചു തുടങ്ങി

November 02, 2022

November 02, 2022

ന്യൂസ്‌റൂം ബ്യുറോ  

ദുബായ് : ഖത്തർ ലോകകപ്പിനായി വരുന്ന ഹയ്യ കാർഡ് ഉടമകൾക്കായി യു.എ.ഇ ആദ്യ മൾട്ടിപ്പിൾ എൻട്രി വിസ കഴിഞ്ഞ ദിവസം അനുവദിച്ചു തുടങ്ങി.ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ജോർദാൻ ഫുട്‍ബോൾ ആരാധകൻ മുഹമ്മദ് ജലാലിനാണ് ഇത്തരത്തിൽ ആദ്യ സന്ദർശക വിസ അനുവദിച്ചതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFI)നെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനുള്ള പിന്തുണ കൂടിയാണ് യു.എ.ഇ കൂടി ജിഡിആർഎഫ്ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.90 ദിവസം യു.എ.ഇയിൽ താങ്ങാനുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് 100 ദിർഹമാണ് നിരക്ക്.ആവശ്യമെങ്കിൽ കാലാവധി വീണ്ടും 90 ദിവസത്തേക്ക് നീട്ടാനുള്ള അവസരവുമുണ്ട്.

ഫുട്‌ബോൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പാക്കേജ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.നിരവധി തവണ മത്സരങ്ങൾക്കായി ദുബായ്ക്കും ദോഹയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ സന്ദർശക വിസയാണ് യു.എ.ഇ ഹയ്യ കാർഡ് ഉടമകൾക്ക് അനുവദിക്കുന്നത്. ഒരു മണിക്കൂറാണ് ഖത്തറിനും യു.എ.ഇക്കുമിടയിലെ വിമാന യാത്രാ സമയം.ലോകകപ്പ് വേളയിൽ ഫ്‌ളൈ ദുബായ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന  ഷട്ടിൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News