Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വൻ ലഹരി വേട്ട, നാലര കിലോയിലധികം 'ഷാബു' പിടികൂടി

February 24, 2022

February 24, 2022

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.70 കിലോ 'ഷാബു' ലഹരിമരുന്ന്, ഹമദ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പിടികൂടി. ഏഷ്യയിൽ പ്രചാരത്തിലുള്ള മെത്താഫെറ്റാമൈൻ എന്ന ലഹരിമരുന്നിന്റെ പ്രാദേശികമായ പേരാണ് 'ഷാബു'. മയക്കുമരുന്ന് പിടിച്ചെടുത്തതിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമത്തിലൂടെ കസ്റ്റംസ് പങ്കുവെച്ചു. 

യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഹരി മരുന്ന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. രാജ്യത്തേക്ക് ലഹരിമരുന്ന് വൻ തോതിൽ കടത്തുന്നുവെന്ന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.


Latest Related News