Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കണ്ണൂർ സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ നിര്യാതയായി

December 10, 2021

December 10, 2021

ദോഹ : കണ്ണൂർ ചൊക്ലി സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ നിര്യാതയായി.ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഹിബ ഇസ്മയിൽ(30) ആണ് മരിച്ചത്.ദോഹ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഡോക്ടർ ഹിബ ആഴ്ചകൾക്ക് മുമ്പാണ്   ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.പ്രസവ ശേഷത്തിന് ശേഷമുള്ള ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഖത്തറിലെ സാമൂഹ്യ പ്രവർത്തകനായ പി.വി ഇസ്മായിലിന്റെയും മഹിമ ഇസ്മായിലിന്റെയും മകളാണ്.ഭർത്താവ് മുഹമ്മദ് ഷിനോയ്(ഖത്തർ ഫൗണ്ടേഷൻ).

സഹോദരങ്ങൾ : ഹന ഇസ്മായിൽ,ഹർഷ ഇസ്മായിൽ,ഹണി ഇസ്മായിൽ.മൃതദേഹം ദോഹയിൽ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News