Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഡോണ്ട് ലൂസ് ഹോപ്പ് -മാനസികാരോഗ്യ കാമ്പയിന്‍ നാളെ സമാപിക്കും,റാഷിദ് ഗസാലി മുഖ്യാതിഥി

May 18, 2022

May 18, 2022

ദോഹ: വര്‍ത്തമാനകാല സമൂഹത്തെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിൻ നാളെ(വ്യാഴാഴ്ച) സമാപിക്കും.

ഡോണ്ട് ലൂസ് ഹോപ്പ് എന്ന പ്രമേയത്തോടെ ജനുവരി മുതല്‍ മെയ് വരെ നീണ്ട് നിന്ന കാമ്പയിൻ വ്യത്യസ്തവും ജനോപകാരപ്രദവുമായ നിരവധി ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

സമാപന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ വിവക്ഷകനും യുവ വാഗ്മിയുമായ റാഷിദ്‌ ഗസാലി മുഖ്യാതിഥിയായി പങ്കെടുക്കും. നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജിങ് ഡയറക്ടര്‍ ആന്‍റ് സെക്രട്ടറി, കൈസാന്‍ എജ്യൂ വെന്‍ച്വര്‍ ചെയര്‍മാന്‍, സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിക്കുന്ന അദ്ദേഹം കോര്‍പ്പറേറ്റ് ട്രൈനര്‍ കൂടിയാണ്. വ്യാഴാഴ്ച വൈകിട്ട് 6.30 ന് അബൂഹമൂറിലെ ഐഡിയല്‍ സ്കൂളുല്‍ വെച്ച്‌ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

മാനസികാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ബോധവത്കരിക്കുവാനും ക്യാമ്ബയിന് സാധിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ ഡോ. റസീല്‍, സി.ഇ.ഒ ഹാരിസ് പി.ടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാഹിത്യ രചനാ മത്സരങ്ങള്‍, ഷോര്‍ട്ട് ഫിലിം മത്സരം, തൊഴിലാളികള്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും പ്രത്യേകമായുള്ള പരിപാടികള്‍ കൂടാതെ റമദാനില്‍ പതിനായിരത്തിലധികം സ്മൈലീസ് (ഭക്ഷണപ്പൊതി), തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്താന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

സമാപന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കും എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 74718707, 30256335, 30702347 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News