Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ദോഹ മാരത്തോൺ നാളെ, വിശദവിവരങ്ങൾ

March 10, 2022

March 10, 2022

ദോഹ : ഖത്തറിലെ ദീർഘദൂര ഓട്ടപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദോഹ മാരത്തോൺ നാളെ നടക്കും. സംഘാടകരിലൊന്നായ ഉരീദുവാണ് രജിസ്‌ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്. കായികക്ഷമതയും വയസും മുൻനിർത്തി, വിവിധ കാറ്റഗറിയിലായാണ് മത്സരം അരങ്ങേറുന്നത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ഓൺലൈൻ ആയി നടത്തിയ വെർച്വൽ മരത്തോണിൽ, 108 രാജ്യങ്ങളിൽ നിന്നായി അറുപതിനായിരത്തോളം ആളുകൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. 

13 മുതൽ 17 വയസ്സുവരെയുള്ള ജൂനിയർ കാറ്റഗറിയിലെ താരങ്ങൾ അഞ്ച് കിലോമീറ്ററാണ് പൂർത്തിയാക്കേണ്ടത്. 18 വയസ്സ് കഴിഞ്ഞവർക്ക് 5, 10, 21, 42 കിലോമീറ്ററുകളിൽ ആയാണ് മത്സരം. 42 കിലോമീറ്റർ മത്സരവും 21 കിലോമീറ്റർ മത്സരവും കൃത്യം 6:30 ന് ആരംഭിക്കും. 10 കിലോമീറ്ററിന്റേത് 7.15 നും, 5 കിലോമീറ്ററിന്റേത് 8 മണിക്കുമാണ് ആരംഭിക്കുക. എല്ലാ മത്സരങ്ങളും 11 മണിക്ക് അവസാനിക്കും. ദോഹ ഗോൾഫ് ക്ലബിൽ നിന്നും പ്രത്യേക വാഹനത്തിലാണ് മത്സരവേദിയായ വെസ്റ്റ് ബേ ലഗൂണിലേക്ക് മത്സരാർത്ഥികളെ എത്തിക്കുക. മത്സരാർത്ഥികളും കാണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, മത്സരത്തിൽ പങ്കെടുക്കുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സംഘാടകർ ഓർമിപ്പിച്ചു.


Latest Related News