Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അടുത്ത അഞ്ചുവർഷം കൊണ്ട് ഖത്തറിന്റെ എൽ.എൻ.ജി ഉത്പാദനം 126 ദശലക്ഷം ടൺ ആയി ഉയരുമെന്ന് അമീർ

February 23, 2022

February 23, 2022

ദോഹ : രാജ്യത്തെ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം 2027 ആവുമ്പോഴേക്കും 126 ദശലക്ഷം ടൺ ആയി വർധിക്കുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി  പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോള പ്രകൃതി വാതക കയറ്റുമതി ഉച്ചകോടിയിലാണ് അമീർ ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ 77 ദശലക്ഷമാണ് ഖത്തറിന്റെ പ്രതിവർഷ ഉല്പാദന ശേഷി. ദോഹ വേദിയായ ഉച്ചകോടിയിൽ 11 അംഗരാജ്യങ്ങളും, 7 നിരീക്ഷക രാജ്യങ്ങളും പങ്കെടുത്തു. 

പ്രകൃതി സംരക്ഷണം മുൻനിർത്തി, കാർബൺ രഹിത ഇന്ധനകളിലേക്ക് ലോകരാജ്യങ്ങൾ മാറേണ്ടതിന്റെ ആവശ്യകത ഉച്ചകോടിയിൽ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് തടയിട്ടുകൊണ്ട്, സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള അവസരമായി കോവിഡ് അനുബന്ധ പ്രതിസന്ധികളെ കാണണമെന്നും ഉച്ചകോടി നിരീക്ഷിച്ചു. ലോകത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യങ്ങളുടെ പരസ്പരസഹകരണം അനിവാര്യമാണ് എന്നും ഖത്തർ അമീർ പ്രസ്താവിച്ചു.


Latest Related News