Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ പരിശോധനകൾ ഊർജിതം,സ്വന്തം നിലയിൽ ഡിഷുകൾ സ്ഥാപിച്ചാൽ 2000 ദിർഹം പിഴ

May 10, 2021

May 10, 2021

അബുദാബി : രാജ്യം ഔദ്യോഗികമായി അനുവദിക്കുന്ന കേബിൾ കണക്ഷനുകൾക്ക് പകരം അനധികൃതമായി ഡിഷ് സാറ്റലെറ്റുകൾ  സ്ഥാപിക്കുന്നവർക്കെതിരെ അബുദാബി നഗരസഭാ പരിശോധനകൾ ഊർജിതമാക്കി.  നിയമം ലംഘിച്ച് ടെറസിനു മുകളിലും ബാൽക്കണികളിലും മറ്റും സ്ഥാപിച്ച ‍ഡിഷുകൾ എടുത്തുമാറ്റും.  താമസ, വാണിജ്യ കെട്ടിടങ്ങളിലും വെയർഹൗസുകളിലുമെല്ലാം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

നിയമലംഘകർക്ക് 2000 ദിർഹം പിഴ ചുമത്തും. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ബോധവൽക്കരണം ആരംഭിച്ചു. യുഎഇയിൽ ഇത്തിസലാത്ത്, ഡു കമ്പനികൾക്കാണ്  കേബിൾ ടിവി സേവനം നൽകുന്നതിന് അനുമതിയുള്ളത്. വൻ തുക വരുന്ന മാസ വരിസഖ്യയിൽനിന്നു രക്ഷപ്പെടാൻ നാട്ടിൽ പണമടച്ച് ഇവിടെ സേവനം ലഭിക്കുന്ന ഡിഷ് ടിവിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.  മലയാളികളടക്കം ചില വിദേശികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News