Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഫിഫ അറബ് കപ്പ് : ട്രോഫിയുടെ സവിശേഷതകൾ അറിയാം

November 25, 2021

November 25, 2021

ദോഹ : അറബ് വൻകരയിലെ പ്രമുഖടീമുകൾ ഏറ്റുമുട്ടുന്ന പ്രഥമ ഫിഫ അറബ് കപ്പിന് ആതിഥ്യമരുളാൻ തയ്യാറെടുക്കുകയാണ് ഖത്തർ. ലോകകപ്പിന് ഒരുക്കിയ വേദികളിൽ നടക്കുന്ന ഈ ടൂർണമെന്റിലെ ജേതാക്കൾക്കായി മനോഹരമായൊരു ട്രോഫിയും സംഘാടകർ രൂപകൽപന ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന രൂപരേഖയിൽ തയ്യാറാക്കിയ ട്രോഫി, പൂർണമായും സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.   ട്രോഫിയുടെ മുകൾഭാഗത്തായി 'എന്റെ ഭൂമി' എന്ന വാക്കുകൾ അറബ് ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട്. വ്യാപാരരംഗത്ത് അറേബ്യ നൽകിയ സംഭാവനകളുടെ സൂചനയായി പണ്ടുണ്ടായിരുന്ന കച്ചവടപാതകളും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ പേര് അറബ് ഭാഷയിൽ കൊത്തിവെച്ചിട്ടുള്ള ട്രോഫിയിൽ, ഫുട്‍ബോളും അടങ്ങിയിട്ടുണ്ട്.


Latest Related News