Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദഹ്‌ൽ അൽ ഹമാം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

September 22, 2021

September 22, 2021

ദോഹ: ഖത്തറിലെ പ്രധാന പാർക്കുകളിൽ ഒന്നായ ദഹ്‌ൽ അൽ ഹമാം പാർക്ക്  നാളെ മുതൽ (സെപ്റ്റംബർ 23) മുതൽ താൽകാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണ് പാർക്ക്‌ അടച്ചിടാൻ തീരുമാനിച്ചതെന്ന് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കുട്ടികൾക്കായി നിരവധി വിനോദ ഉപാധികളുള്ള പാർക്ക് അൽ മർഖിയ തെരുവിനും, അറബ് യൂണിവേഴ്സിറ്റി തെരുവിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് സൗജന്യ വൈഫൈ സംവിധാനം നൽകുന്ന പാർക്കിൽ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, സ്‌കേറ്റ്ബോർഡിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. സ്നാക്കുകൾ വാങ്ങാനുള്ള കടകളും പാർക്കിൽ തന്നെ ഉള്ളതിനാൽ നിരവധി സന്ദർശകരാണ് നിത്യേന ഇവിടേക്ക് എത്താറുള്ളത്.


Latest Related News