Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കളിയൊരുക്കം ദോഹയിൽ,ആവേശം പകരാൻ ദുബായിൽ ഫുട്‍ബോൾ പാർക്ക് തുടങ്ങി

August 23, 2022

August 23, 2022

ദോഹ : അറബ് രാജ്യം ആദ്യമായി വിരുന്നൊരുക്കുന്ന ഫിഫ ലോകകപ്പിന് ദോഹയിലെ ഗാലറികൾ ഉണർന്നു തുടങ്ങുമ്പോൾ യു,എ,ഇ ഉൾപെടെയുള്ള അയൽരാജ്യങ്ങളും ലോകഫുട്‍ബോൾ മേളയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.ദുബായ് ദോഹയിലേക്ക് പോകുന്നവർക്കും ഖത്തറിൽ എത്തി കളി കാണാൻ അവസരം ലഭിക്കാത്തവരെയും ലക്ഷ്യമാക്കി വിപുലമായ 'ഫാൻസോൺ'  സൗകര്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കുന്നത്.പ്രധാന മത്സരങ്ങൾക്ക് ദുബായിൽ താമസിച്ച് ദോഹയിൽ പോയി തിരിച്ചുവരാനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ദുബായ് ശ്രമിക്കുന്നത്.ഇതിനായുള്ള ഹോട്ടൽ ബുക്കിങ്ങുകൾക്ക് വലിയ തിരക്കനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.

ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും വലിയ സ്‌ക്രീനിൽ കളികാണാനുള്ള സൗകര്യം ഒരുക്കുകയാണ് പല സ്ഥാപനങ്ങളും.ദുബായിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) 'ദി ഫുട്ബോൾ പാർക്ക്' എന്ന പേരിൽ ഫുട്‍ബോൾ ആരധകർക്കായി വിപുലമായ സൗകര്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.സെന്ററിലെ മിഷെലിൻ സ്റ്റാർ റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ സന്ദർശകർക്കായി തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം ഒരു സെലിബ്രിറ്റിക്കൊപ്പമോ മുൻ ഫുട്ബോൾ താരത്തോടോപ്പമോ മത്സരം കാണാനും അവസരമുണ്ടാകും. ആവശ്യമായ സേവനങ്ങൾ നൽകാൻ മികച്ച പരിചാരകനെയും വാഹനസൗകര്യവും സന്ദർശകർക്ക് ലഭിക്കും.

ലോകകപ്പിനായി എത്തുന്ന ആരാധകർ ദുബായിൽ കൂടി തങ്ങുമെന്ന പ്രതീക്ഷയിൽ ആർട്ട് ദുബായ് ഗ്രൂപ്പ് ഒരു "ഓൺ-ഫീൽഡ് അനുഭവം" സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.

64 മത്സരങ്ങളുള്ള  കായികമേളയിലേക്ക് പ്രതിദിനം 30 ഫ്ലൈ ദുബായ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News