Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നേട്ടവുമായി 'മെഡിറ്ററേനിയൻ ഫീവർ',പുരസ്‌കാര നിറവിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

May 30, 2022

May 30, 2022

അൻവർ പാലേരി
ദോഹ : ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിർമിച്ച 'മെഡിറ്ററേനിയൻ ഫീവർ' കാൻ ഫെസ്റ്റിവലിൽ അൺസെർട്ടൈൻ വിഭാഗത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.പ്രശസ്ത ഫലസ്തീനിയൻ സംവിധായിക മഹാ അൽഹജ്ജാണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്.ഹൈഫയിലെ അറബ് സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന വിഷാദരോഗത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതിപാദിക്കുന്ന സൗമ്യമായ ചലച്ചിത്രം എന്നാണ് കാൻ ഫിലിം റിവ്യൂ സിനിമയെ വിശേഷിപ്പിച്ചത്.

ഒരു നോവലിസ്റ്റാവുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന ചെറിയ സ്വപ്നങ്ങൾ ഉള്ള ഒരു പലസ്തീനിയൻ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ കഥയാണ് 'മെഡിറ്ററേനിയൻ ഫീവർ'.

അൺസെർട്ടൈൻ വിഭാഗത്തിൽ തുണീസ്യൻ നടൻ ആദം ബിസ്സ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.ലോറ്റ്ഫി നദാൻ സംവിധാനം ചെയ്ത 'ഹർക' എന്ന ചിത്രത്തിലെ അഭിനയ മികവാണ് ആദം ബിസ്സയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ നിർമിച്ച 'പ്ലാൻ 75' മികച്ച ഛായാഗ്രഹണത്തിനുള്ള ഡി'ഓർ പ്രത്യേക പരാമർശം നേടി.

പുരസ്‌കാര ജേതാക്കൾക്ക് ദോഹ ഫിലിം ഇൻസ്റ്റിട്യൂട്ട് ചെയർപേഴ്സൺ ശൈഖ അൽ മയാസ അൽതാനി അഭിനന്ദനങ്ങൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News