Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സർവ്വം സജ്ജം, ഖത്തർ ലോകകപ്പിന് ഇനി ഒരു വർഷത്തെ കാത്തിരിപ്പ് മാത്രം

November 21, 2021

November 21, 2021

അജു അഷ്‌റഫ്‌

ദോഹ : ഏഷ്യൻ ഭൂഖണ്ഡത്തിലെ രണ്ടാം ഫുട്ബോൾ ലോകകപ്പിന്, മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യ ഫുട്ബോൾ ലോകകപ്പിന് ഇനി കേവലം 365 നാളുകളുടെ കാത്തിരിപ്പ്. ദോഹ നഗരത്തിൽ പ്രത്യേകമായി സ്ഥാപിച്ച പടുകൂറ്റൻ ക്ലോക്കിൽ ഇന്നുമുതൽ ലോകകപ്പിനായുള്ള കൗണ്ട് ഡൗൺ ആരംഭിക്കും. ആരാധകർക്ക് ഓൺലൈനായി പങ്കെടുക്കാൻ കഴിയുന്ന പ്രത്യേകപരിപാടിയും കൗണ്ട് ഡൗണിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രാദേശികസമയം രാത്രി 8:30 ന് കോർണിഷിൽ നടക്കുന്ന പരിപാടി അരമണിക്കൂർ നീണ്ടുനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. 

ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി അടക്കം പ്രതിസന്ധികൾ നിരവധി ഉണ്ടായിട്ടും, ആരെയും അമ്പരപ്പിക്കുന്ന വേഗതയിലാണ് ഖത്തറിന്റെ ലോകകപ്പ് സംഘാടനം മുന്നേറുന്നത്. സ്റ്റേഡിയങ്ങൾ, മെട്രോ, ഹോട്ടലുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒക്കെയും തയ്യാറായി കഴിഞ്ഞു. അറുപതിനായിരം പേരെ ഉൾകൊള്ളാൻ ശേഷിയുള്ള അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടനമത്സരം അരങ്ങേറുക. ഇതടക്കം അത്യാധുനിക സൗകര്യങ്ങളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനായി ഒരുക്കിയിട്ടുള്ളത്. ഖത്തറിന്റെ സാംസ്‌കാരികപൈതൃകവും, ആധുനികതയും കൃത്യമായി സമന്വയിപ്പിച്ച് നിർമിച്ച ഈ സ്റ്റേഡിയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത വർഷത്തോടെ സജ്ജമാവുന്ന, ലുസൈലിലെ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അരങ്ങേറുക.


Latest Related News